Monday, March 29, 2010

മിഡില്‍ ക്ലാസ്സ്‌ തെണ്ടികള്‍ ...

ഒരു ഭിക്ഷക്കാരന്‍ എന്റെ നേര്‍ക്ക്‌ കൈ നീട്ടി.
അയാളുടെ കണ്ണുകളില്‍ നോക്കിയപ്പോള്‍ ഞാന്‍ അയാളോടാണ് ഭിക്ഷ യാചിക്കുന്നത് എന്നെനിക്കു തോന്നി. അയാള്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല, ചുണ്ടുകളുടെ ചലനം നോക്കിയപ്പോള്‍ അയാള്‍ എന്നെ "തെണ്ടീ" എന്ന് വിളിക്കുന്നത്‌ പോലെ ...

ഒരു നാണയം പ്രതീക്ഷിചാവും അയാള്‍ കൈ നീട്ടിയത്.
കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നെ അയാള്‍ടെ മനസ്സില്‍ ഉണ്ടാവുള്ളൂ.

എന്നാല്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി!

കൊടുക്കണോ വേണ്ടയോ? എത്ര കൊടുക്കാം?
ഭിക്ഷാടനം പ്രോത്സാഹിപ്പിക്കണോ? കൊടുക്കുന്നത് തെറ്റാണോ?
ഇയാള്‍ക്ക് ഭിക്ഷ വാങ്ങാന്‍ അര്‍ഹത ഉണ്ടോ?

ഒരുപാട് ആശയകുഴപ്പങ്ങള്‍ ...

യദാര്‍ത്ഥത്തില്‍ ആരാണ് "തെണ്ടി"?

'മിഡില്‍ ക്ലാസ്സ്‌' എന്ന് ജനങ്ങള്‍ വിളിക്കുന്ന എന്നെപോലെയുള്ളവര്‍ ആണ് യഥാര്‍ത്ഥത്തില്‍ നിസ്സഹായരായ 'തെണ്ടികള്‍'.

തെണ്ടല്‍ ഒരു ജീവിതമാര്‍ഗം ആയി സ്വീകരിക്കാനും നമുക്ക് കഴിയില്ലല്ലോ ...

Friday, March 26, 2010

വേനല്‍ മഴ - തിരുവനന്തപുരം

തിരുവനന്തപുരം - ആദ്യ വേനല്‍മഴ തകര്‍ത്തു പെയ്യുന്നു.

വൈകുന്നേരം 8 മണിക്ക് വഴുതക്കാട് ഓട്ടോ സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോകള്‍ യാത്രക്ക് തയാറല്ല, ഹെഡ് ലൈറ്റ് വര്‍ക്ക്‌ ചെയുന്നില്ല എന്നാണ് ഒരു ഡ്രൈവറുടെ മറുപടി. കാലിയായി വരുന്ന ഓട്ടോകള്‍ ഒന്നും നിര്‍ത്തുന്നില്ല. ബെന്‍സ്‌ കാറില്‍ പോകുന്നവരുടെ ഭാവമാണ് ഓട്ടോ ഡ്രൈവര്‍മാരുടെ മുഖത്ത്! മഴ നനയാതെ പോകാന്‍ യാത്രക്കാര്‍ പാടുപെടുമ്പോഴും എവിടെയും പോകാന്‍ അവര്‍ കൂട്ടാക്കുന്നില്ല.

ഇവരൊക്കെ എന്തിനാണാവോ റോഡില്‍ തന്നെ തുടരുന്നത്? ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി ഇവര്‍ എന്ത് ചെയ്യാന്‍ പോകുന്നു? പുതുമഴ നാട് തന്നുപ്പിക്കുമ്പോള്‍ ഇവര്‍ക്ക് വീട്ടില്‍ പോകാന്‍ പാടില്ലേ?

പ്രകൃതി തന്നുക്കുമ്പോള്‍ആണല്ലോ മനുഷ്യന് ചൂട് കൂടുന്നത്???

ഇന്ന് ഇവരുടെ ശരീരത്തിലെ ചൂടിനു ഡിമാന്റ് ഉള്ള ദിവസമല്ലേ???

Tuesday, March 23, 2010

വീഴ്ച

എന്റെ കാലിടറില്ല...!!!
ഞാന്‍ വീഴുകയുമില്ല...!!!
വീഴാന്‍ എനിക്കൊരിടം ഇല്ലാത്തതുകൊണ്ടല്ല...
നേരത്തെ വീണു പോയതുകൊണ്ടുമല്ല,
മറ്റുള്ളവര്‍ക്ക് വീഴാനൊരിടം ആയി മാറേണ്ടതു കൊണ്ടാവാം.. !!!

മിഴിനീര്‍

മിഴിനീരിന് ആത്മാവുണ്ടയിരുന്നെങ്കില്‍ ...
പ്രണയം സത്യസന്ധമാകുമായിരുന്നു...
വിരഹവും.. !!!
എങ്കില്‍, മിഴിനീരിന് ആത്മാര്‍ഥതയും ഉണ്ടാവുമായിരുന്നു... !!!

Wednesday, November 25, 2009

ചലനം

നാടിമിടിപ്പുകളും, ഇടി മുഴക്കങ്ങളും,
കിതപ്പുകളും, കോരിത്തരിപ്പുകളും,
ഷെയര്‍ സൂചികകളും, ആഗോള താപവും ... എല്ലാം

ഏതോ ഒരു വലിയ ചലനത്തിന്‍റെ-
ചെറു ചലനങ്ങള്‍ മാത്രമാണ്!

നിമിഷം

നിമിഷം ചെറുതല്ല!
പരസ്പരം ബന്തിപ്പിച്ച നിമിഷങ്ങളാണ് ജീവിതം!

ഇടയിലെവിടെയോ കണ്ണി മുറിഞ്ഞ ഒരു നിമിഷം ...

ചലനം നിലച്ചു മടങ്ങേണ്ടത്
ആ കുഞ്ഞു നിമിഷതിലല്ലേ?

Tuesday, November 24, 2009

സന്തോഷം

ചിലര്‍ എന്തിന്ടെയോ ഉടമസ്ഥര്‍ ആണെന്ന് കരുതുന്നു.
ചിലര്‍ എന്തിനൊക്കെയോ വേണ്ടി പാടുപെടുന്നു.
ചിലര്‍ക്കു ഉള്ളതെന്താണ് എന്ന് അവര്‍ അറിയുന്നില്ല.
ഒന്നുമില്ലാത്ത ചിലര്‍ മാത്രം യദാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നു!